പൈതൽ മല, കോടമഞ്ഞിന്റെയും മഴയുടെയും തണുപ്പ്
കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ പൈതൽ മലയിലേക്ക് കഴിഞ്ഞ ഈസ്റ്റർ ദിവസമാണ് ഞാൻ ആദ്യമായി പോകുന്നത്. പൈതൽ മലയുടെ താഴ്വാരത്തിലെത്തുമ്പോൾ തെളിഞ്ഞ കാലാവസ്ഥയായിരുന്നെങ്കിലും മഴ പെയ്തൊഴിഞ്ഞതിന്റെ ലക്ഷണങ്ങളുണ്ടായിരുന്നു. ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിൽ നിന്നും ടിക്കറ്റ് എടുത്ത ശേഷം ഞങ്ങൾ മലകയറ്റം ആരംഭിച്ചു. ഞാനും ഭാര്യ അലീനയും എന്റെ സുഹൃത്ത് അജിത്തുമായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ഒന്നിലേറെ തവണ കൊവിഡ് ബാധിച്ചതുകൊണ്ട് ഞങ്ങൾക്ക് .യാത്ര പൂർത്തിയാക്കാൻ കഴിയുമോയെന്ന ആശങ്ക യാത്രയുടെ തുടക്കം മുതലേയുണ്ടായിരുന്നു. കുത്തനെയുള്ള കയറ്റങ്ങളും മലഞ്ചെരിവിലൂടെ അരഞ്ഞാണം പോലെ വെട്ടിയൊരുക്കിയ നടപ്പാതകളും സഞ്ചാരികളെ ആകർഷിക്കുന്നതാണ്. കാടിന്റെ മനോഹാരിത ആസ്വദിച്ച് ഞങ്ങൾ മലമുകളിലെ പുൽ പരപ്പ് ലക്ഷ്യമാക്കി നടന്നു. ലക്ഷ്യത്തോടടുക്കും തോറും കോടമഞ്ഞ് ഞങ്ങളെ പൊതിഞ്ഞു. ശ്വാസംമുട്ടൽ കലശലായിരുന്നതുകൊണ്ട് ഞങ്ങൾ മൂന്നു പേരും മലകയറാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു. യാത്ര പാതി വഴിയിൽ അവസാനിപ്പിച്ചാലോയെന്ന് ആലോചിച്ചെങ്കിലും മലമ്പാതയിൽ കുറച്ചുനേരം വിശ്രമിച്ച ശേഷം മലകയറ്റം തുടർന്നു. നടപ്പാതയെ പുതപ്പുപോലെ പൊതി
Comments
Post a Comment